പട്ടിക്കാട്. കൂട്ടാല കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൻ അക്കാദമിയുടെ നേതൃത്വത്തിൽ പ്രവാസി വ്യവസായി രാമനെല്ലൂർ സുധാകരന് സ്വീകരണവും ബാഡ്മിന്റൻ ടൂർണ്ണമെന്റും സംഘടിപ്പിച്ചു. അക്കാദമി പ്രസിഡന്റ് കെ.സി അഭിലാഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ രക്ഷാധികാരി കെ.എസ് മണിവർണ്ണൻ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനോപകാരപ്രദമായ ഒരുപാട് ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒമാനിൽ പ്രവർത്തിക്കുന്ന ഒളിമ്പിക് ട്രെഡിങ്ങിന്റെ എംഡി കൂടി ആണ് രാമനെല്ലൂർ സുധാകരൻ. തുടർന്നു നടന്ന ടൂർണ്ണമെന്റിൽ ഇന്ത്യയ്ക്കുവേണ്ടി വേൾഡ് ബാഡ്മിന്റൺ ടൂർണമെന്റ് സ്‌പെയിനിൽ കളിച്ച സേവിയർ റാഫേൽ, സിബി സെബാസ്റ്റ്യൻ എന്നിവർ വിജയികളായി. ചടങ്ങിൽ എബിൻസ് വി.എ, കെ.വി മണി, പ്രദീപ് വി.എസ്, സഞ്ജു തോമസ്, സിബിൻ സണ്ണി, എൽദോ സ്‌കറിയ, നിതിഷ് രാജു, അനൂപ് കീർത്തി, ദേവനന്ദൻ, രഞ്ജു വർഗീസ്, ടിബിൻ പി ജോൺ, സതീഷ് കെ.വി, സിന്റോ കെ.ഡി എന്നിവർ പങ്കെടുത്തു സംസാരിച്ചു.


0 Comments