പട്ടിക്കാട്. അഗ്നിപഥ് പിൻവലിക്കുക അഭ്യസ്ത്ഥവിദ്യരായ യുവാക്കളെ രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫിലെ യുവജനസംഘടനകൾ അണിനിരക്കുന്ന എൽഡിവൈഎഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ണുത്തി ബൈപ്പാസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മഹാത്മാ സ്‌ക്വയറിൽ സമാപിച്ചു. പൊതുസമ്മേളനം എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. സൈന്യത്തിനകത്തും സ്വകാര്യ വൽക്കരണം നടത്തുന്ന കേന്ദ്രസർക്കാർ രാജ്യത്തിന് വലിയ പ്രതിസന്ധിയാണ് നൽകാൻ പോകുന്നതെന്നും ഇവർക്കെതിരെ എന്നും സമരമുഖത്ത് എത്തുന്നത് ഇടതുപക്ഷ യുവജന സംഘടനകൾ ആണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രസാദ് പാറേരി പറഞ്ഞു. എഐവൈഎഫ് ഒല്ലൂർ മണ്ഡലം പ്രസിഡൻറ് ജിനേഷ് പീച്ചി അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം റിക്‌സൺ പ്രിൻസ്, സംസ്ഥാന കമ്മിറ്റി അംഗം ശരത് പ്രസാദ്, മണ്ണുത്തി ബ്ലോക്ക് പ്രസിഡൻറ് നിബിൻ ശ്രീനിവാസൻ, എഐഎസ്എഫ് ജില്ലാ പ്രസിഡൻറ് അർജുൻ മുരളീധരൻ, അനിത കെ വി, മിഥുൻ കൃഷ്ണ, മനു പുതിയാമഠം സൂര്യ രാജേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments