പട്ടിക്കാട്. ചെമ്പൂത്ര കുരങ്ങൻപാറയിൽ ബിജെപി അംഗങ്ങൾ സിപിഐഎമ്മിൽ ചേർന്നു. പൂവൻപറമ്പിൽ കൃഷ്ണൻകുട്ടി, സുബിൻ, ബിബിൻ, രേഷ്മ, ശാരി, ഉഷ, പെരിങ്ങാമറ്റത്തിൽ ജിബിൻ എന്നിവരാണ് സിപിഐഎമ്മിൽ ചേർന്നത്. കുരങ്ങൻപാറയിൽ ചേർന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ്. പ്രദീപ്കുമാർ ഇവരെ മാലയിട്ടു സ്വീകരിച്ചു. ലോക്കൽ കമ്മിറ്റി അംഗം തോമസ്സ് സാമുവൽ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി കൃഷ്ണൻകുട്ടി, ലോക്കൽ കമ്മറ്റി സെക്രട്ടറി മാത്യു നൈനാൻ, ഏരിയ കമ്മിറ്റി അംഗം സാവിത്രി സദാനന്ദൻ, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി സരുൺ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം അജി, മുൻ ലോക്കൽ കമ്മിറ്റി അംഗം സുമേഷ്, ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി അനീഷ് എന്നിവർ നേതൃത്വം നൽകി.


0 Comments