പീച്ചി. നിലാവുറങ്ങാത്ത ഒല്ലൂർ എന്ന പദ്ധതിയുടെ ഭാഗമായി മയിലാട്ടുംപാറ വാർഡിൽ രണ്ട് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ഇവയുടെ സ്വിച്ച് ഓൺ കർമ്മം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവ്വഹിച്ചു. എംഎൽഎ വികസന ഫണ്ട് ഉപയോഗിച്ചാണ് മയിലാട്ടുംപാറ, പട്ടിലുംകുഴി എന്നീ സെന്ററുകളിൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഖ്യാതിഥി ആയിരുന്നു. വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയമ്പാറ, സിപിഎം ലോക്കൽ കമ്മിറ്റി മെമ്പർ സാബു എം പി, എഐവൈഎഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജിനേഷ് പീച്ചി തുടങ്ങിയവർ പങ്കെടുത്തു.


0 Comments