ജീവിതത്തിൽ നാം ആരാകണം എന്നതിന്റെ അടിത്തറ പാകുന്നത് സ്‌കൂൾ ജീവിതത്തിലാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു.


പീച്ചി. നമ്മുടെ ജീവിതത്തിൽ നാം ആരാകണം, എന്താകണം എന്നതിന്റെ അടിത്തറ പാകുന്നത് സ്‌കൂൾ ജീവിതത്തിലാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു പറഞ്ഞു. പീച്ചി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂൾ തുറക്കുക എന്നുള്ളതുകൊണ്ട് ജീവതത്തിന്റെ വാതിൽ തുറക്കുക എന്നതാണ് അർത്ഥമാക്കുന്നതെന്നും സ്‌കൂൾ ജിവിതത്തിൽ എടുക്കുന്ന നല്ല തീരുമാനങ്ങളാണ് കുട്ടികളെ ഉയർച്ചയിൽ എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് വിൻസന്റ് പി ഡി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബാബു തോമസ് മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപിക ഡെയ്‌സി കെ.എം, പ്രിൻസിപ്പൽ ഗിരീശൻ, ഒ.എസ്.എ സെക്രട്ടറി ബെന്നി തുറപ്പുറത്ത്, ഒ.എസ് എ പ്രസിഡണ്ട് സിജു എം.ജെ, എം.പി.ടി.എ വൈസ് പ്രസിഡണ്ട് ശില്പ ഷിബു, എസ്.പി.സി പി.ടി.എ പ്രസിഡണ്ട് ബിജു. വി.ജെ, എസ്.പി.സി വൈസ് പ്രസിഡണ്ട് സ്മിത നരേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത നാടൻ പാട്ടുകാരനായ സത്യദോവൻ നാടൻ പാട്ടുകൾ അവതരിപ്പിച്ചു. 


Post a Comment

0 Comments