തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായ പദ്ധതി: ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിച്ചു


തൃശൂർ. പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായിട്ടുള്ള സ്വാശ്രയ സംഘങ്ങൾക്കും വനിതാ സ്വാശ്രയ സംഘർക്കും സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ധനസഹായ പദ്ധതിക്ക് തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിച്ചു. പരമാവധി 15 ലക്ഷം രൂപ വരെ മുതൽ മുടക്കുള്ള സംരംഭങ്ങൾക്കുള്ള പ്രോജക്ടുകളായിരിക്കും പരിഗണിക്കുക. അംഗീകരിക്കപ്പെടുന്ന പ്രോജക്ടുകളുടെ 75% തുക രണ്ട് ഗഡുക്കളായി ബന്ധപ്പെട്ട സ്വയം സഹായ സംഘടനകളുടെ ബാങ്ക് അക്കൗണ്ടിലൂടെ അനുവദിച്ച് നൽകും. ബാങ്ക് ലോണുമായി ലിങ്ക് ചെയ്ത് പദ്ധതി നടപ്പിലാക്കണം. മുതൽ മുടക്കിന്റെ 25% വരുന്ന തുക ഗുണഭോക്താക്കൾ ബാങ്ക് ലോൺ മുഖേന സ്വരൂപിക്കണം. ആവശ്യമായ ഓഫീസ്, കെട്ടിട സൗകര്യം സ്വന്തം നിലയിലോ വാടകയ്‌ക്കോ ലഭ്യമാണെന്ന് ഉറപ്പ് വരുത്തുകയും ആവശ്യമായ അനുമതി പത്രങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ, ഓഫീസുകളിൽ നിന്ന് ഗുണഭോക്താക്കൾ ലഭ്യമാക്കുകയും വേണം. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള സ്വാശ്രയ സംഘങ്ങളുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. പ്രൊജക്ട് റിപ്പോർട്ട്, സംഘാംഗങ്ങളുടെ ജാതി സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെ വെള്ളകടലാസിൽ തയ്യാറാക്കിയ അപേക്ഷ 05072022 വൈകിട്ട്  5 മണിക്കകം ബന്ധപ്പെട്ട ബ്ലോക്ക്/മുൻസിപ്പൽ/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നൽകണം. വിശദ വിവരങ്ങൾ അയ്യന്തോളുള്ള തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ബ്ലോക്ക്/മുൻസിപ്പൽ/കോർപറേഷൻ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ : 0487 2360381.


Post a Comment

0 Comments