കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിൽ യോഗദിനം ആചരിച്ചു. യോഗ നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം, അമിതമായ മൊബൈൽ ഉപയോഗം എന്നീ വിഷയങ്ങളെ കുറിച്ച് അഡോളസെന്റ് ഹെൽത്ത് കൗൺസിലർ ടിനു ക്ലാസ്സെടുത്തു. യോഗയെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയാൽ ജീവിത ശൈലി രോഗങ്ങളിൽ നിന്നും രക്ഷപ്പെട്ട് ആരോഗ്യകരമായ ജീവിതം നയിക്കാം എന്ന സന്ദേശം ക്ലാസ്സിലൂടെ കുട്ടികൾക്ക് കൈമാറി. അമിതമായ മൊബൈൽ ഉപയോഗത്തിന്റെ ദോഷങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ആർബിഎസ്‌കെ നേഴ്‌സുമാരായ റിൻസി മേരി അലക്‌സ്, ജാൻസിമോൾ ജോയ് പ്രധാന അധ്യപിക മേഴ്‌സി വർഗ്ഗീസ് പി എന്നിവർ സംസാരിച്ചു


0 Comments