സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി

പട്ടിക്കാട്. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച്  അപായപ്പെടുത്താൻ നീക്കം നടത്തി എന്ന് ആരോപിച്ച് കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും എതിരെ  സിപിഐഎമ്മിന്റെയും, ഡിവൈഎഫ്ഐ യുടെയും നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ഇന്നലെ പട്ടിക്കാട് സെന്ററിൽ നടത്തിയ പന്തംകൊളുത്തി പ്രതിഷേധ പ്രകടനത്തിൽ സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ പ്രവർത്തകർ, ഡിവൈഎഫ്ഐ പ്രവർത്തകർ, ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി വി സുദേവൻ, പി. ജെ. അജി, സരുൺ തുടങ്ങിയവർ നേതൃത്വം നൽകി. മുഖ്യമന്ത്രിയെ മനപ്പൂർവ്വം അപമാനിക്കാനും അപായപ്പെടുത്താനുമുള്ള ആസൂത്രിതമായ നീക്കങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നും അതിനെതിരെ ശക്തമായ  നിലപാടുകൾ സ്വീകരിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.



Post a Comment

0 Comments