പീച്ചി. സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക, കരിങ്കൊടി കാട്ടി പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ തല്ലിച്ചതച്ച പോലീസ് രാജ് അവസാനിപ്പിക്കുക എന്നിവ ആവശ്യപ്പെട്ട് ബിജെപി പീച്ചി പാണഞ്ചേരി ഏരിയകൾ പ്രതിഷേധ റാലി നടത്തി. പീച്ചി ഏരിയ പ്രസിഡണ്ട് സുഭാഷ് പല്ലിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഏരിയ പ്രസിഡണ്ട് വിപിൻദാസ്, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് എൻഎച്ച്, പീച്ചി മണ്ഡലം വൈസ് പ്രസിഡണ്ട് ജയൻ പൂശാരി, പീച്ചി മണ്ഡലം സെക്രട്ടറി സുബീഷ് ഇന്ദ്രവജ്ര, പീച്ചി മണ്ഡലം വൈസ് പ്രസിഡൻറ് ദിവ്യ സജി, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ഗിരീഷ്, മഹിളാമോർച്ച മണ്ഡലം പ്രസിഡൻറ് വിനീത ദിലീപ്, പീച്ചി ഏരിയ വൈസ് പ്രസിഡണ്ട് പ്രദീപ്, പീച്ചി ഏരിയ ജനറൽ സെക്രട്ടറി നിധിൻ, പാണഞ്ചേരി ഏരിയ വൈസ് പ്രസിഡൻറ് അജയൻ, പീച്ചി ഏരിയ കമ്മിറ്റി അംഗ൦ ബിനു പാലത്ത് പറമ്പിൽ, മയിലാടുംപാറ ബൂത്ത് പ്രസിഡണ്ട് സുഹാസ്, മാരയ്ക്കൽ ബൂത്ത് പ്രസിഡൻറ് ജെനി, മൈലാടുംപാറ ബൂത്ത് ജനറൽസെക്രട്ടറി ഇന്ദ്രജിത്ത്, ബിജെവൈഎം മണ്ഡലം ജന സെക്രട്ടറി ദിനീഷ്, വിഎച്ച്പി പഞ്ചായത്ത് പ്രസിഡന്റ് ത്രിപുരേശൻ എന്നിവർ പങ്കെടുത്തു.


0 Comments