കളക്ടർ ഹരിത വി കുമാർ വഴുക്കുംപാറയിൽ സന്ദർശനം നടത്തി

പട്ടിക്കാട്. വഴുക്കുംപാറയിൽ സർവീസ് റോഡ് നിർമ്മിക്കാതെ പ്രധാനപാത നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രദേശവാസികളെ നേരിട്ട് കണ്ട് സംസാരിക്കാൻ ജില്ലാ കളക്ടർ ഹരിത വി കുമാർ വഴുക്കുംപാറയിൽ സന്ദർശനം നടത്തി. ഇന്ന് രാവിലെയാണ് കളക്ടർ എത്തിയത്. പാലക്കാട് ഭാഗത്തേക്ക് വഴുക്കുംപാറയിൽ നിന്നും ആരംഭിക്കുന്ന സർവ്വീസ് റോഡ് കുതിരാൻ തുരങ്കമുഖം വരെ നീട്ടുക, മേൽപ്പാതയിൽ സംരക്ഷണ ഭിത്തി നിർമ്മിക്കാതെ മണ്ണിട്ട് നികത്തിയ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നാട്ടുകാർ മുന്നോട്ട് വെച്ചത്. ഇന്ന് കളക്ടറേറ്റിൽ വെച്ച് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തുന്ന പ്രത്യേക യോഗത്തിൽ ഈവിഷയം ചർച്ച ചെയ്യുമെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും കളക്ടർ ഉറപ്പ് നൽകി. ദേശീയപാത അധികൃതർ, നിർമ്മാണകമ്പനി ഉദ്യോഗസ്ഥർ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, വാർഡ് മെമ്പർമാരായ കെ.പി ചാക്കോച്ചൻ, ബിജോയ് ജോസ് തുടങ്ങിയവർ കളക്ടറോടൊപ്പം സ്ഥലം സന്ദർശിച്ചു.



Post a Comment

0 Comments