കോൺക്രീറ്റ് മിക്‌സിങ് വാഹനത്തിൽ നിന്നും ഓയിൽ പരന്നൊഴുകി; ചാത്തംകുളം റോഡിൽ അപകടപരമ്പര


മുടിക്കോട്. കോൺക്രീറ്റ് മിക്‌സിങ് വാഹനത്തിൽ നിന്നും ഓയിൽ പരന്നൊഴുകിയതിനെ തുടർന്നുണ്ടായ അപകടപരമ്പരയിൽ നാല് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരമായി പരിക്കേറ്റ കൂട്ടാല സ്വദേശിയെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടങ്ങൾ നടന്നത്. ഇന്നലെ രാത്രിയോടെ പാണ്ടിപ്പറമ്പിൽ പ്രവർത്തിക്കുന്ന കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിൽ നിന്നുള്ള വാഹനത്തിലെ ഓയിൽ മുടിക്കോട് ചാത്തംകുളം റോഡിലൂടെ പരന്നൊഴുകുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെടാതെ ഇതുവഴി വന്ന ബൈക്ക് യാത്രികരാണ് റോഡിൽ പലഭാഗത്തായി തെന്നി വീണത്. കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിന്റെ വാഹനത്തിൽ നിന്നുള്ള കോൺക്രീറ്റ് വീണ് ഇതേ റോഡിൽ മുൻപും അപകടങ്ങൾ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. സ്‌കൂൾ സമയങ്ങളിലും ഇതിലൂടെ ഇവരുടെ വാഹനങ്ങൾ കടന്നുപോകുന്നത് പ്രദേശത്തെ സ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് ബദ്ധിമുട്ട് ഉണ്ടാക്കുന്നതായും നാട്ടുകാർ പറയുന്നു. ഇന്ന് രാവിലെ ഉണ്ടായ അപകടത്തെ തുടർന്ന് സ്ഥാപന ഉടമകളുമായി ബന്ധപ്പെട്ടപ്പോൾ ധിക്കാരപരമായ മറുപടിയാണ് ഉണ്ടായതെന്നും നാട്ടുകാർ ആരോപിച്ചു. അപകടത്തെ തുടർന്ന് തൃശൂരിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥത്തെത്തി റോഡ് കഴുകി വൃത്തിയാക്കി. എസ്എഫ്ആർഒ പി.കെ സജീവൻ, എഫ്ആർഒ സ്മിനേഷ്, അനൂപ്, സൂര്യകാന്തൻ, സതീഷ്, ഹോം ഗാർഡ് ശിവദാസൻ എന്നിവർ അഗ്നിരക്ഷാ സംഘത്തിലുണ്ടായിരുന്നു. പീച്ചി പോലീസ്, വാർഡ് മെമ്പർ ആരിഫ റാഫി, മുൻ മെമ്പർ ഷിജോ പി ചാക്കോ തുടങ്ങിയവർ സുരക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments