പട്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ യോഗ ദിനം ആചരിച്ചു


പട്ടിക്കാട്. ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ അന്തർ ദേശീയ യോഗ ദിനം ആചരിച്ചു. പ്രധാനാധ്യാപിക എ എം സീമ  ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപികയായ ഷമീം നിസ യോഗ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. സ്‌കൂളിലെ കായിക അധ്യാപിക സുമി പി എൻ, സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലർ ദീപ തൃക്കുക്കാരൻ, ചിത്രകലാ അധ്യാപകനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് സി പി ഒയുമായ ഹരീഷ് പി ജി, ജൂനിയർ ക്ലർക്ക് അമ്പിളി തോമസിന്റെ നേതൃത്വത്തിൽ യോഗ അഭ്യസിപ്പിച്ചു. എട്ടാം ക്ലാസ്സിലെ വിദ്യാർഥി സെറ റോസ് യോഗ പ്രതിജ്ഞ ചൊല്ലി കൊടുത്തു.


Post a Comment

0 Comments