കണ്ണാറ. മലമുക്കിൽ പേ വിഷബാധയേറ്റ പശു ചത്തു. മലമുക്ക് സ്വദേശി തൂമ്പുങ്ങൽ വർഗീസിന്റെയാണ് പശു. 27 ദിവസം മുൻപാണു റോഡരികിൽ പുല്ല് തിന്നുന്നതിനായി കെട്ടിയിട്ടിരുന്ന പശുവിനെ പേപ്പട്ടി കടിച്ചത്. പശുവിന്റെ മൂക്കിലാണ് കടിയേറ്റിരുന്നത്. കടിയേറ്റ ഉടനെ സോപ്പ് വെള്ളം ഉപയോഗിച്ച് മുറിവേറ്റ ഭാഗം കഴുകി വൃത്തിയാക്കുകയും, ഇഞ്ചക്ഷൻ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ മുതൽ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനിലയിലായ പശു രാത്രിയോടെ ചത്തു. പാണഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ തെരുവുനായശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments