പി.എൻ പണിക്കർ അനുസ്മരണവും വായന മത്സരത്തിലെ വിജയികളെ ആദരിക്കലും നടത്തി


പട്ടിക്കാട്. ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണവും താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സരത്തിൽ യുപി വിഭാഗം, വനിത വിഭാഗം ജില്ലാ തലത്തിലേക്ക് വിജയിച്ചവരെ ആദരിക്കലും നടത്തി. കൂട്ടാല 58 ാം നമ്പർ അങ്കണവാടിയിൽ വെച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് അംഗം സിഎസ് ശ്രീജു ഉദ്ഘാടനം ചെയ്തു. കട്ടിലപ്പൂവം ഗവ.ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പാൾ ഏല്യാസ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് വായന മത്സര വിജയികളായ അദൈ്വദ് സി അലക്‌സ്, ഫിൻസി അലക്‌സ് എന്നിവരെ ആദരിച്ചു. പട്ടിക്കാട് ഗ്രാമീണ വായനശാല പ്രസിഡന്റ് സി.സി ജോസ് അധ്യക്ഷത വഹിച്ചു സെക്രട്ടറി കെ.കെ രഘു, അങ്കണവാടി അധ്യാപിക വിമല, അനുരാജ് തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments