മണ്ണുത്തി. ഇഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടുന്നു എന്നാരോപിച്ച് താണിക്കുടം പോസ്‌റ്റോഫീസ് മാർച്ച് നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. അഭിലാഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാരോട് ഇന്ത്യയെ വിലക്ക് നൽകുന്നുവോ എന്നു ചോദിച്ച, കോടികളുടെ സ്വകാര്യസ്വത്ത് നാടിനു സമർപ്പിച്ച നെഹ്‌റു കുടുംബത്തെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രസ്മൃതികളിൽ നിന്ന് നീക്കം ചെയ്യാനും നുണക്കഥകളിലൂടെ അപകീർത്തിപ്പെടുത്താനും മോദി സർക്കാർ ശ്രമിക്കുയാണെന്ന് അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ എസ് അജി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ടി എസ് മനോജ്കുമാർ, ശകുന്തള സജീവ്, എൻ ആർ രാധാകൃഷ്ണൻ, കെ എസ് സുധീർ, ജോൺസൺ മല്യത്ത്, കെ കെ വത്സരാജ്, മോഹനൻ മങ്കുഴി, ജിൻസി ഷാജി, മോഹനൻ പാലൻചേരി, വർഗീസ് മേനച്ചേരി, ത്രേസ്യ ദേവസ്യ, അബ്രഹാം എൽസി, ഷിജുമോൻ ജോസഫ്, കെ കെ സത്യൻ, യു വൈ അബ്രഹാം എന്നിവർ സംസാരിച്ചു.


0 Comments