പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു


മണ്ണുത്തി. ഇന്ത്യൻ സേനയിലേക്ക് അഗ്‌നിപഥ്, അഗ്‌നിവീർ പദ്ധതികളുടെ പേരിൽ ഒരു സൈനികന്റെ സേവനത്തെ വെറും ഒരു കരാർ തൊഴിൽ ആക്കി മാറ്റുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് ആരോപിച്ചും, വിവിധ ഏജൻസികൾ വർഷങ്ങളായി അനേഷിച്ചിട്ടും തെളിവില്ലാതെ ഉപേക്ഷിച്ച നാഷണൽ ഹെറാൾഡ് കേസിൽ നരേന്ദ്രമോദി സർക്കാർ  ഇഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടുകയാണെന്ന് ആരോപിച്ചും പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷത 


വഹിച്ചു. മുൻ ഒല്ലൂർ എംഎൽഎ എംപി വിൻസെന്റ് ധർണ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുകയും രാജ്യത്തെ യുവാക്കളുടെ ഭാവി തകർക്കുകയും ചെയുന്ന അഗ്നിപഥ്  പദ്ധതിയിലൂടെ ഇന്ത്യയിലെ യുവജനതയുടെ ആത്മ രോഷത്തിന്റെ അഗ്നി ആളിക്കത്തിക്കുകയാണ് നരേന്ദ്രമോദി സർക്കാർ ചെയ്യുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തിൽ എംപി വിൻസെന്റ്  പറഞ്ഞു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ സുന്ദരൻ കുന്നതുള്ളി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറിമാരായ എം എൽ ബേബി, ടി എം രാജീവ്, ലീലാമ്മ തോമസ്, എ സേതു മാധവൻ, മണ്ഡലം പ്രസിഡന്റ്മാരായ ബാബു തോമസ്, ബിന്ദു കാട്ടുങ്ങൽ, ജേക്കബ് പോൾ, അഡ്വ: അജി, കെ പി ചാക്കോച്ചൻ, കെ എൻ വിജയകുമാർ, ടി എസ് മനോജ് കുമാർ, റോയ് തോമസ്, ജിത്ത് ചാക്കോ, പ്രിയ ഷാജു, ബ്ലെസ്സൺ വർഗീസ്, ശകുന്തള സജീവ്, കെടി ബാബു, സുശീല രാജൻ, രാജേഷ് കുളങ്ങര തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. മണ്ണുത്തി കോൺഗ്രസ് ഓഫീസിൽ നിന്നും മാർച്ച് ആയാണ് പ്രവർത്തകർ പോസ്റ്റ് ഓഫീസിലേക്ക് എത്തിച്ചേർന്നത്. കോൺഗ്രസ് നേതാക്കളായ കെ.എസ് സുധീർ, സി.വി ജോസ്, സരിത സജീവ്, ടിപി മാധവൻ, മിനി വിനോദ്, റീന മേരി, ജോൺസൺ മല്യത്ത്, യു.വൈ എബ്രഹാം എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments