കുതിരാൻ. ഒന്നാം തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് തുരങ്ക കവാടത്തിന്റെ നിർമ്മാണം ആരംഭിച്ചു. രണ്ടാം തുരങ്കത്തിന്റെ ഇരുഭാഗത്തും കവാടങ്ങൾ നിർമ്മിച്ചിരുന്നെങ്കിലും ഒന്നാം തുരങ്കത്തിന്റെ കിഴക്ക് ഭാഗത്ത് മാത്രമായിരുന്നു കവാടം ഉണ്ടായിരുന്നത്. നിലവിൽ വാഹനങ്ങൾ ഇതിലൂടെ കടന്നു പോകുന്നതുകൊണ്ട് സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയാണ് കവാട നിർമ്മാണം നടത്തുന്നത്. 14 മീറ്റർ വീതിയാണ് കുതിരാനിലെ ഓരോ തുരങ്കങ്ങൾക്കുമുള്ളത്. തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലം ഉള്ളതിനാൽ ഓരോ തുരങ്കത്തിനും പ്രത്യേകം കാവടങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. തുരങ്കങ്ങളിലേക്കുള്ള പ്രധാന പാതകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തീകരിക്കുന്നതോടെ തുരങ്കങ്ങളുടെ മിനുക്കു പണികളും ആരംഭിച്ചിട്ടുണ്ട്. ഒന്നാം തുരങ്കത്തിനുള്ളിലെ പെയിന്റിങ് പണികളും പുരോഗമിക്കുന്നുണ്ട്.


0 Comments