ജെബി മേത്തറിനെ മർദ്ദിച്ചെന്നാരോപിച്ച് മഹിളാ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി


തൃശൂർ. എം.പി.യും മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുമായ അഡ്വ. ജെബി മേത്തറിനെ എ.ഐ.സി.സി. ആസ്ഥാനത്ത് പോലീസ് റോഡിൽ കൂടി വലിച്ചിഴയ്ക്കുകയും മർദ്ദിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് മഹിളാ കോൺഗ്രസ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ജില്ലാ തല ഉദ്ഘാടനം പുതുക്കാട് സെന്ററിൽ ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് നിർവഹിച്ചു. റീന ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടും ഡിസിസി സെക്രട്ടറിയുമായ ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഷാജു കാളിയങ്കര, ഷൈനി ജോജു, സബി സുനീർ, രതി ബാബു, രാധാ വിശ്വംഭരൻ, സുബിനി, രജനി, റീന മേരി ജോൺ തുടങ്ങിയവർ സംസാരിച്ചു



Post a Comment

0 Comments