യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി


പട്ടിക്കാട്. കെപിസിസി ആസ്ഥാനത്തിനു നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ അക്രമങ്ങൾ നടത്തിയെന്ന് ആരോപിച്ചും, സ്വർണക്കടത്തിനും, ഡോളർ കടത്തിനും നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പീച്ചീ റോഡ് ജങ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം പട്ടിക്കാട് സെന്ററിൽ സമാപിച്ചു. പ്രതിഷേധ പ്രകടനത്തിന് യൂത്ത് കോൺഗ്രസ് 


മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു അധ്യക്ഷത വഹിച്ചു. പ്രകടനം ആർവൈഎഫ് തൃശൂർ ജില്ലാ സെക്രട്ടറി വിഷ്ണു രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ രീതിയിൽ യുഡിഎഫും, യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യുവജന സംഘടനകളും നടത്തുന്ന പ്രതിഷേധ പരിപാടികൾ അടിച്ചമർത്തി മുഖ്യമന്ത്രി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ അതേനാണയത്തിൽ തിരിച്ചടിക്കാൻ യുഡിഎഫിന്റെ യുവജന സംഘടനകൾ തയ്യാറാക്കുമെന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് വിഷ്ണു രവീന്ദ്രൻ പറഞ്ഞു. കെഎസ്‌യു ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ബ്ലെസ്സൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നേതാക്കളായ ജിസൻ സണ്ണി, സജാദ് ഇബ്രാഹിം, ജിഫിൻ ജോയ്, ശ്രീജു സി.എസ്., ജിതിൻ മൈകിൾ, ജോജോ, അനൂപ്, അർജുൻ ലാൽ, ലിജോ, ബേസിൽ, അബി കെ.സി, ബ്ലസൻ എന്നിവർ പ്രതിക്ഷേധ പ്രകടനത്തിന് നേതൃത്വം നൽകി.



Post a Comment

0 Comments