പൂവൻചിറ ക്ഷീരസംഘം തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വിജയം


പട്ടിക്കാട്. പൂവൻചിറ ക്ഷീരോൽപാദക സഹകരണ സംഘം ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടി. മത്സരം നടന്ന 8 സീറ്റിൽ 7 സീറ്റും ഇടതുമുന്നണിക്കാണ്. യുഡിഎഫ് നേതൃത്വത്തിലുള്ള  ഭരണസമിതി ആയിരുന്നു  ക്ഷീരസംഘത്തിന്റെ ഭരണം നടത്തിയിരുന്നത്. ഒമ്പത് അംഗ ഭരണസമിതിയിലെ എട്ട് സീറ്റിലേക്കാണ് മത്സരം നടന്നത്. എസ് സി / എസ്ടി  സംവരണ സീറ്റിലേക്ക് മത്സരിക്കാൻ ആളുണ്ടായിരുന്നില്ല. ജനറൽ വിഭാഗത്തിൽ 5 ഇൽ 4 ഉം വനിതാ സംവരണ വിഭാഗത്തിൽ മുഴുവൻ സീറ്റും നേടിയാണ് എൽഡിഎഫ് വിജയം. ജനറൽ വിഭാഗത്തിൽ കെ എ ജോർജ്, ജോർജുകുട്ടി എം.വി, പി കെ മോഹൻദാസ്, കെ.എ മത്തായി എന്നിവരും വനിതാ വിഭാഗത്തിൽ ചിന്നമ്മ ജോയ്, രത്‌നമ്മ വിജയകുമാർ, വിജില ബിനു എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റായി എം.വി ജോർജ്കുട്ടിയും വൈസ് പ്രസിഡന്റ് ആയി രത്‌നമ്മ വിജയകുമാറും ചുമതലകൾ ഏറ്റെടുത്തു.



Post a Comment

0 Comments