സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് മുന്നിൽ സ്വന്തം കുടുംബത്തെ പോലും മറന്ന് പ്രവർത്തിച്ച നേതാവായിരുന്നു ബേബി ആശേരിക്കാട്: എം.പി വിൻസെന്റ്


പട്ടിക്കാട്. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് മുന്നിൽ സ്വന്തം കുടുംബത്തെ പോലും മറന്ന് പ്രവർത്തിച്ച നേതാവായിരുന്നു ബേബി ആശേരിക്കാട് എന്ന് ഒല്ലൂർ മുൻ എംഎൽഎ എം.പി വിൻസെന്റ് പറഞ്ഞു. മുൻ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പറും പീച്ചി സഹകരണ ബാങ്ക് സ്ഥാപക വൈസ് പ്രസിഡണ്ടും ആയിരുന്ന ബേബി ആശാരിക്കാടിന്റെ (എ.വി അഗസ്തി) മൂന്നാമത് ചരമവാർഷിക അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ആർ ഫ്രാൻസിസ് എംഎൽഎ ആയിരുന്ന കാലഘട്ടം മുതൽ മലയോരകർഷകരുടെ പട്ടയത്തിനു വേണ്ടി അഹോരാത്രം പ്രയത്‌നിച്ച മികച്ച് സാമൂഹ്യപ്രവർത്തകൻ കൂടിയായിരുന്നു ബേബി ആശാരിക്കാട് എന്ന് അദ്ദേഹം


പറഞ്ഞു. പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. പാണഞ്ചേരി, പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് അദ്ദേഹത്തിന്റെ ഛായ ചിത്രത്തിന് മുൻപിൽ  നിലവിളക്ക് കൊളുത്തി. ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് അനുസ്മരണ പ്രഭാഷണം നടത്തി. ഏതുവിഷയത്തിലും ഉള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യവും അറിവും പൊതു രംഗത്തുള്ളവർ എന്നും മാതൃകയാക്കേണ്ടതാണെന്ന് കെ സി അഭിലാഷ് പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, പാണഞ്ചേരി മണ്ഡലം  പ്രസിഡന്റ് കെ പി ചാക്കോച്ചൻ, സി വി ജോസ്, റോയ് തോമസ്, പ്രവീൺ രാജു, സുശീല രാജൻ, രാജേഷ് കുളങ്ങര, സി എസ് ശ്രീജു, ഷൈജു കുര്യൻ, കെ പി എൽദോസ്, എ സി മത്തായി, വി ബി ചന്ദ്രൻ, ലിബിഷ് കെ ബി, ജോളി ജോർജ്, ഭവാനി രാജൻ, സജി തന്നിക്കൽ, കെ എം പൗലോസ്, ജിഫിൻ ജോയ്, റെജി പി പി, സി ഡി ആന്റണി, സുജിത് കെ എം, ലിസി മാത്യൂസ്, കെ എ ഗോപാലൻ, ജോസ് മൈനാട്ടിൽ, ബേസിൽ തമ്പി, എം ജെ ഐസക് എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments