പരിസ്ഥിതിക സംവേദക മേഖല : ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം അവതരിപ്പിച്ചു


ഒല്ലൂക്കര. പാരിസ്ഥിതിക സംവേദക മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാണഞ്ചേരി പഞ്ചായത്തിലെ മലയോരമേഖലയിലെ ജനങ്ങളുടെ  ഉത്കണ്ഠ രേഖപ്പെടുത്തിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം അവതരിപ്പിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പീച്ചി ഡിവിഷൻ മെമ്പർ കെ കെ രമേഷ് ആണ് ഭരണസമിതി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. സംരക്ഷിത വനമേഖല യിൽ നിന്ന് ഒരു കിലോമീറ്റർ ദൂര പരിധിയിൽ വരെ ഉൾപ്പെടുന്ന ജനവാസ മേഖലകളെ പാരിസ്ഥിതിക സംവേദക മേഖലയിൽ ഉൾപ്പെടുത്തുന്നത് മലയോര മേഖലയിലെ ജനങ്ങളുടെയും കർഷകരുടെയും സാമൂഹ്യ സാമ്പത്തിക ജീവിത മേഖലകളെ രൂക്ഷമായ പ്രതിസന്ധിയിലാക്കുമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ജനവാസ മേഖലകളെ പൂർണമായും പാരിസ്ഥിതിക സംവേദക മേഖലയിൽ നിന്നും ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. വിശദമായ ചർച്ചകൾക്ക് ശേഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവിയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗം പ്രമേയം പാസാക്കി.


Post a Comment

0 Comments