പീച്ചി സ്‌കൂളിൽ എസ്പിസി ജൂനിയർ ബാച്ച് ആരംഭിച്ചു


പീച്ചി. ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ പുതിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ബാച്ച് 2022 ആരംഭിച്ചു. ഉദ്ഘാടനം എസ്പിസി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ പ്രദീപ് സി.വി നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ഡെയ്‌സി കെ.എം അധ്യക്ഷത വഹിച്ചു. എസ്പിസി പിടിഎ പ്രസിഡന്റ് ബിജു വി.ജെ, പിടിഎ വൈസ് പ്രസിഡന്റ് ഷെറീഷ്, എംപിടിഎ വൈസ് പ്രസിഡന്റ് ശിൽപ്പ ഷിബു, ശോഭ തുടങ്ങിയവർ സംസാരിച്ചു. എസ്പിസി പിടിഎ വൈസ് പ്രസിഡന്റ് സ്മിത നരേന്ദ്രൻ, സിപിഒ മാരായ സുകുമാരൻ, സജിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



Post a Comment

0 Comments