വഴുക്കുംപാറയിൽ ടോറസ് ലോറി മറിഞ്ഞു

പട്ടിക്കാട്. വഴുക്കുംപാറയിൽ ടോറസ് ലോറി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ എട്ടരയോടെ തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് ആണ് അപകടം നടന്നത്. ഇതേ പാതയിൽ തകരാറിലായി കിടന്ന കണ്ടെയ്നർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിൽ നിന്നും നിരങ്ങി റോഡരികിലെ ചെളിയിൽ താഴ്ന്ന ടോറസ് ലോറി മേൽപാതയുടെ സംരക്ഷണ ഭിത്തിയിലേക്ക് ഭാഗികമായി മറിയുകയായിരുന്നു. കരിങ്കൽ കയറ്റിവന്ന ലോറി ആണ് മറിഞ്ഞത്.  ലോറിയിൽ നിന്നും കരിങ്കൽ നീക്കം ചെയ്യുന്നതിനുള്ള ശ്രമം തുടരുകയാണ്. അപകടത്തിൽ ആർക്കും പരിക്കില്ല. സർവീസ് റോഡിൻറെ വശങ്ങൾ കോൺക്രീറ്റിംഗ് നടത്തി ഉറപ്പുവരുത്താത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഭാരം കയറ്റിയ നിരവധി വാഹനങ്ങളാണ് ഈ സർവീസ് റോഡിലൂടെ കടന്നു പോകുന്നത്. എന്നാൽ അതിനുള്ള ഉറപ്പോ സുരക്ഷയോ പ്രദേശത്തെ സർവീസ് റോഡിന് ഇല്ലെന്ന്  നാട്ടുകാർ പറഞ്ഞു.  പീച്ചി സിഐ എസ് ഷുക്കൂറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.



Post a Comment

0 Comments