മുഖ്യമന്ത്രി രാജി വെക്കണം എന്നാവശ്യപ്പെട്ട് പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു

പീച്ചി. മുഖ്യമന്ത്രി പദം ദുരുപയോഗം ചെയ്ത് വിദേശത്തു നിന്നും കറൻസിയും, സ്വർണ്ണവും  കടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങന്നൂർ സെന്ററിൽ  

പ്രതിഷേധ പ്രകടനവും പൊതുയോഗവും  സംഘടിപ്പിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ സി അഭിലാഷ് പ്രതിഷേധ ധർണ്ണ  ഉത്ഘാടനം ചെയ്തു. സ്വപ്നയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ കറന്‍സി കടത്ത് ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നുള്ളതാണ് യുഡിഎഫ് നോക്കി കാണുന്നതെന്നു ഉദ്ഘാടന പ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു. പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ഷിബു പോൾ, എം കെ ശിവരാമൻ, സജി താന്നിക്കൽ, റോയി തോമസ്, വിനോദ് തേനംപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments