സെ. അൽഫോൻസ പബ്ലിക് സ്കൂളിൽ വായന വാരാഘോഷ പരിപാടികൾക്ക് തുടക്കമായി

പട്ടിക്കാട്. സെ. അൽഫോൻസ പബ്ലിക് സ്കൂളിലെ വായന വാരാഘോഷ  പരിപാടികൾ തൃശ്ശൂർ സെൻറ് തോമസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. എം.ജെ വിജു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജിജോ വള്ളൂപ്പാറ, പ്രിൻസിപ്പൽ റെയ്സൽ പോൾ എന്നിവർ വായന ദിന സന്ദേശങ്ങൾ നൽകി. വായന ദിനത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപിക മിമോ ജോസ് കുട്ടികൾക്ക് വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ ജൂൺ 25ന് സമാപിക്കും.



Post a Comment

0 Comments