പട്ടിക്കാട്. ആൽപ്പാറ സെന്ററിലെ അപകടക്കുഴിയിൽ വീണ് കണ്ണാറ സ്വദേശിയായ യുവാവിന് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. പട്ടിക്കാട് ഭാഗത്ത് നിന്നും പോകുന്ന വഴിയായിരുന്നു അപകടം. കുഴിയിൽ വീണ വാഹനം നിയന്ത്രണം വിട്ട് തെറിച്ച് വീഴുകയായിരുന്നു. ആൽപ്പാറ സെന്ററിൽ റോഡിൽ വളവോട് കൂടിയ ഭാഗമാണ് ഇവിടം. രാത്രിയിൽ മഴയുള്ള സമയമായതിനാൽ റോഡിലെ കുഴി പെട്ടെന്ന് ശ്രദ്ധയിൽ പെടുകയുമില്ല. നിരവധി ഇരുചക്രവാഹനങ്ങളാണ് ദിവസവും ഇതുപോലെ ഈ കുഴിയിൽ വീഴുന്നതെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു. താൽക്കാലികമായി കുഴിയടയ്ക്കാൻ സമീപവാസികൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പീച്ചിഡാം റോഡിൽ പലസ്ഥലങ്ങളിലും സമാന രീതിയിൽ കുഴികൾ രൂപപ്പെട്ടു വരുന്നുണ്ട്. അധികൃതർ ഇടപെട്ട് എത്രയും വേഗം ടാർ ഉപയോഗിച്ച് ഇവ അടച്ചില്ലെങ്കിൽ വലിയ അപകടങ്ങളാകും സംഭവിക്കുകയെന്ന് നാട്ടുകാർ പറഞ്ഞു.


0 Comments