ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും നാളെ രണ്ടാംഘട്ട ശുചീകരണം നടത്തണം: ജില്ലാ കലക്ടര്‍

തൃശൂർ. ജില്ലയിലെ മുഴുവന് സ്‌കൂളുകളിലും നാളെ (ജൂണ് അഞ്ച്) രണ്ടാം ഘട്ട ശുചീകരണ പ്രവര്ത്തനങ്ങള് നടത്താന് ജില്ലാ കലക്ടര് ഹരിത വി കുമാര് ഇതുമായി ബന്ധപ്പെട്ട് ചേര്ന്ന തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില് നിര്ദ്ദേശം നല്കി. ഹീല് ദൈ തൃശൂര് (Heal-thy Thrissur) ക്യാംപയിന്റെ ഭാഗമായി പരിസ്ഥിതി ദിനം കൂടിയായ ജൂണ് അഞ്ചിന് ജില്ലയിലൊട്ടാകെ നടക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളും ശുചീകരിക്കാനാണ് ജില്ലാ കലക്ടര് നിര്ദ്ദേശം നല്കിയിരിക്കുന്നത്. സ്‌കൂള് പരിസരങ്ങളില് ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്, കാടുമൂടിക്കിടക്കുന്ന ഇടങ്ങള് തുടങ്ങിയവ ഉണ്ടെങ്കില് തദ്ദേശ സ്ഥാപനങ്ങളുടെയും സ്‌കൂള് അധികൃതരുടെയും നേതൃത്വത്തില് അവ വൃത്തിയാക്കണം. സ്‌കൂള് കോംപൗണ്ടിലെ പാഴ് വസ്തുക്കള് കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങള് ശുചീകരിക്കുകയും ഉപയോഗ ശൂന്യമായ വാഹനങ്ങളും മറ്റും നീക്കം ചെയ്യുകയും വേണം. കൊതുകുകള് വളരാന് അവസരമൊരുക്കുന്ന രീതിയില് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളും പ്രത്യേകം ശുചീകരിക്കണം. വിദ്യാലയങ്ങളിലെ ശുചിമുറികളും വിദ്യാര്ഥികള് പെരുമാറുന്ന മറ്റ് ഇടങ്ങളും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും യോഗത്തില് ബന്ധപ്പെട്ടവര്ക്ക് നിര്ദ്ദേശം നല്കി.


Post a Comment

0 Comments