വിദ്യാലയങ്ങൾക്ക് സമീപത്തുള്ള അനധികൃത പാർക്കിങ്ങ് ഒഴിവാക്കാൻ കളക്ടറുടെ നിർദ്ദേശം


തൃശൂർ. വിദ്യാലയങ്ങൾക്ക് സമീപത്തുള്ള റോഡുകളിലെ അനധികൃത പാർക്കിങ്ങ് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം. വിദ്യാർത്ഥികളുടെ യാത്രാപ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും ജില്ലാകലക്ടർ ഹരിത വി കുമാറിന്റെ  അധ്യക്ഷതയിൽ ചേർന്ന സ്റ്റുഡൻസ് ട്രാവല്ലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. രാവിലെ 8.30 മുതൽ 10.30 വരെയും വൈകുന്നേരങ്ങളിലും പാർക്കിങ്ങ് ഒരു 
തരത്തിലും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം 3.30 മുതൽ 5 വരെയും ടിപ്പർ  തുടങ്ങിയ വാഹനങ്ങൾക്ക് യാത്ര അനുവദിക്കില്ല. 



Post a Comment

0 Comments