പട്ടിക്കാട്. സെന്റ് അൽഫോൺസ പബ്ലിക് സ്‌കൂളിലെ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ മാനേജർ ഫാ. ജീജോ വള്ളൂപ്പാറ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ റെയ്‌സൽ പോൾ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്റർ പ്രദർശനവും ഉണ്ടായിരുന്നു. സ്‌കൂളിലെ വിദ്യാർത്ഥികൾ വിവിധയിനം വൃക്ഷത്തൈകൾ നട്ടു. സ്‌കൂൾ ട്രസ്റ്റ് മെമ്പർ ബേബിച്ചൻ തെക്കേപാലക്കൽ, അക്കാദമിക് ഇൻ ചാർജ് റോസമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.


0 Comments