ചേരുംകുഴിയിൽ പരിസ്ഥിതി ദിനാചരണവും പഠനോപകരണ വിതരണവും നടത്തി

ചേരുംകുഴി. സിപിഐഎം ചേരുംകുഴി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടീലും പഠനോപകരണ വിതരണവും നടത്തി. സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി.ആർ രജിത്ത്, സിപിഐഎം ചേരുംകുഴി ബ്രാഞ്ച് സെക്രട്ടറി റോയി കാക്കശ്ശേരി, മുൻ ബ്രാഞ്ച് സെക്രട്ടറിമാരായ എം.കെ ഉണ്ണികൃഷ്ണൻ, കെ.ജെ ജോമി എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments