പട്ടിക്കാട്. കൂട്ടാല സെന്റ് തോമസ് ഇടവക ദേവാലയത്തിൽ മാർ തോമാശ്ലീഹായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു. പാലയൂർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ത കേന്ദ്രത്തിൽ നിന്നും, കൂട്ടാല പള്ളി വികാരി റവ.ഡോ.തോമസ് എടക്കളത്തൂരും, കൈക്കാരന്മാരും, ഇടവക പ്രതിനിധികളും ചേർന്ന്, തീർത്ഥകേന്ദ്രം അസിസ്റ്റന്റ് വികാരി റവ ഫാദർ മിഥുൻ വടക്കേ തറയിൽ നിന്നും തിരുശേഷിപ്പ് ഏറ്റുവാങ്ങി. ഇടവക അതിർത്തിയായ മുടിക്കോട് സെന്ററിൽ സ്വീകരണം ഏറ്റുവാങ്ങി നിരവധി വാഹനങ്ങളുടെയും ഭക്തജനങ്ങളുടെയും അകമ്പടിയോടുകൂടി കൂട്ടാല പള്ളിയിൽ തിരുശേഷിപ്പ് എത്തിച്ചു. പള്ളി കവാടത്തിൽ നിന്നും മുളയം മേരിമാത മേജർ സെമിനാരി പ്രൊഫസർ റവ.ഡോ.സാജൻ പിണ്ടിയിൽ തിരുശേഷിപ്പ് ഏറ്റുവാങ്ങുകയും റവ. ഡീക്കൻ ഡെറിൻ അരിമ്പൂരും ചേർന്ന് അൾത്താരയ്ക്ക് സമീപം തിരുശേഷിപ്പ് പ്രതിഷ്ഠ നടത്തുകയും ചെയ്തു. ചടങ്ങുകൾക്ക് ശേഷം വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു.


0 Comments