രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് തല്ലി തകർത്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികൾ ബസാർ റോഡ് ഉപരോധിച്ചു


പട്ടിക്കാട്. രാഹുൽ ഗാന്ധി എംപിയുടെ വയനാട് ഓഫീസ് തല്ലി തകർത്തതിൽ പ്രതിഷേധിച്ച് പാണഞ്ചേരി, പീച്ചി മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പട്ടിക്കാട് പ്രതിഷേധ പ്രകടനവും, ബസാർ റോഡ് ഉപരോധവും നടത്തി. പട്ടിക്കാട് സെന്ററിൽ നടന്ന റോഡ് ഉപരോധത്തിൽ മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷ് ഉപരോധ സമരം ഉദ്ഘാടനം നിർവഹിച്ചു. സ്വർണകടത്ത് കേസ് അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ 


ശ്രമിക്കുകയാണ് എന്നും സംഘപരിവാറിന്റെ ക്വട്ടേഷൻ ഏറ്റെടുത്താണ് സി.പി.എം രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തത് എന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ.സി അഭിലാഷ് കുറ്റപ്പെടുത്തി. കോൺഗ്രസ് പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫീസ് വഴി പട്ടിക്കാട് സെന്ററിൽ എത്തി റോഡ് ഉപരോധിക്കുകയായിരുന്നു. ഉപരോധത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ഛായ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ച് കത്തിക്കുകയും ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ്, മണ്ഡലം പ്രസിഡന്റ്മാരായ ബാബു തോമസ്, കെ.പി ചാക്കോച്ചൻ ഉൾപ്പെടെ പത്തോളം കോൺഗ്രസ് നേതാക്കൾക്കെതിരെ പീച്ചി പോലീസ് കേസെടുത്തിട്ടുണ്ട്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി. പീച്ചി മണ്ഡലം പ്രസിഡൻറ് ബാബു തോമസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രവീൺ രാജു, കോൺഗ്രസ് നേതാക്കളായ സി വി ജോസ്, ടി പി ജോൺ, പി ജി ബേബി, സി കെ ഷണ്മുഖൻ, ഷാജി കീരിമൂള, രാജു കാവിയത്, വിനോദ് തേനംപറമ്പിൽ, ചെറിയാൻ തോമസ്, ജിഫിൻ ജോയ്, സജാദ് ഇബ്രാഹിം, അനൂപ് കീരംകുന്നത്, ജോജോ, ബേസിൽ തമ്പി തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment

0 Comments