പട്ടിക്കാട്. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്നും ഒഴിവാക്കുക എന്നാവശ്യപ്പെട്ട് എൽഡിഎഫ് ജൂൺ 30 ന് പഞ്ചായത്തിൽ നടത്തുന്ന ഹർത്താലിനോട് അനുബന്ധിച്ച് പാണഞ്ചേരി മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ നടത്തി. വാണിയമ്പാറയിൽ നിന്നും ആരംഭിച്ച ജാഥ മലയോര മേഖലകളിലൂടെ സഞ്ചരിച്ച് താണിപ്പാടത്ത് സമാപിച്ചു. വാണിയംപാറയിൽ നിന്നും ജാഥ ക്യാപ്റ്റൻ സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിമ്പാറയ്ക്ക് പതാക കൈ മാറിക്കൊണ്ട് ഒല്ലൂർ മണ്ഡലം എൽഡിഎഫ് കൺവീനർ വർഗീസ് കണ്ടംകുളത്തി ഉദ്ഘാടനം നിർവഹിച്ചു. സിപിഐഎം ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ, എൽഡിഎഫ് പാണഞ്ചേരി പഞ്ചായത്ത് കൺവീനർ കെ എ അബൂബക്കർ, കേരള കോൺഗ്രസ് നേതാവ് ജോസ് മുതുകാട്ടിൽ, എൻസിപി നേതാവ് ഉണ്ണികൃഷ്ണൻ തുടങ്ങി എൽഡിഎഫ് ജനപ്രതിനിധികൾ നേതാക്കൾ തുടങ്ങിയവർ ജാഥക്ക് നേതൃത്വം നൽകി.


0 Comments