കുതിരാൻ. രണ്ടാം തുരങ്ക മുഖത്തേക്കുള്ള പ്രധാന പാതയുടെ ടാറിങ് ആരംഭിച്ചു. വഴുക്കുംപാറയിൽ നിന്നുള്ള മേൽപ്പാത ചെന്ന് ചേരുന്ന സ്ഥലം മുതൽ തുരങ്കമുഖം വരെയുള്ള 350 മീറ്റർ ദൂരമാണ് ടാറിങ് നടത്തുന്നത്. പാറപൊട്ടിക്കൽ പൂർത്തിയായതിന് ശേഷം ജിഎസ്ബി മെറ്റീരിയൽ ഉപയോഗിച്ച് പാത ഉറപ്പിക്കുന്ന പണികളാണ് നടന്നിരുന്നത്. പാലക്കാട് ഭാഗത്തേക്കുള്ള രണ്ടാം തുരങ്കത്തിലേക്കാണ് ഈ പാത ചെന്ന് ചേരുന്നത്. തുരങ്കമുഖത്തുള്ള കാനയുടെ പണികളും പൂർത്തിയായിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ മറ്റു പണികൾ പൂർത്തിയാക്കി പ്രധാന പാതയിലൂടെ രണ്ടാം തുരങ്കത്തിലേക്ക് വാഹനങ്ങൾ കടത്തിവിടാനുള്ള ഒരുക്കത്തിലാണ് നിർമ്മാണ കമ്പനി. വഴുക്കുംപാറയിൽ നിന്നും വരുന്ന മേൽപ്പാതയിൽ മണ്ണിട്ട് നികത്തുന്ന പണികൾ പുരോഗമിക്കുന്നുണ്ട്.


0 Comments