മൾട്ടിനാഷൺ കമ്പനികൾ കാർഷിക മേഖലയെ കീഴടക്കുമ്പോൾ അതിന് ബദൽ സംവിധാനം ഒരുക്കുകയാണ് സഹകരണ മേഖലയുടെ ലക്ഷ്യം: എം.എസ് പ്രദീപ്കുമാർ


പട്ടിക്കാട്. രാജ്യത്തെ പ്രധാന മൾട്ടി നാഷണൽ കമ്പനികൾ കാർഷിക മേഖലയെ ലക്ഷ്യം വെച്ച് മുന്നേറുകയും കീഴടക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അതിനൊരു ബദൽ സംവിധാനമൊരുക്കുകയാണ് സഹകരണ മേഖല ചെയ്യുന്നതെന്ന് സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ് കുമാർ പറഞ്ഞു. പാണഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെന്നായ്പ്പാറയിൽ ആരംഭിക്കുന്ന അഗ്രി ഇൻഡസ്ട്രിയൽ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എ.വി ജോജു പദ്ധതി വിശദീകരണം
 

നടത്തി. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, ജൈവവള നിർമ്മാണം എന്നിവയാണ് അഗ്രി ഇൻഡസ്ട്രിയൽ പാർക്കിൽ പ്രാരംഭ ഘട്ടത്തിൽ ആരംഭിക്കുക എന്ന് സെക്രട്ടറി അറിയിച്ചു. പാണഞ്ചേരിയിലെ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ മാന്യമായ വില ലഭ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്വയം തൊഴിൽ സംരംഭങ്ങളുടെ രൂപീകരണത്തിലൂടെ സ്വയം തൊഴിൽ മേഖല മെച്ചപ്പെടുത്തുന്നതിനും ബാങ്ക് ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. അഗ്രി പാർക്കിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ് വിൽസൻ ചെമ്പനാൽ നിർവ്വഹിച്ചു. സിപിഐഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ, പീച്ചി ലോക്കൽ സെക്രട്ടറി എം ബാലകൃഷ്ണൻ, ബാങ്ക് ഡയറക്ടർ എം.പി സാബു, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം.എം അവറാച്ചൻ, മുൻ പ്രസിഡന്റ് എം.ആർ ചന്ദ്രശേഖരൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ അജിത മോഹൻദാസ്, ഷൈജു കുര്യൻ, രേഷ്മ സജീഷ്, സ്വപ്‌ന രാധാകൃഷ്ണൻ, ഷൈലജ വിജയകുമാർ, പുത്തൂർ പഞ്ചായത്തംഗം ഷാജി വാരപ്പെട്ടി, അഗ്രി ഇൻഡസ്ട്രിയൽ ബാങ്ക് ചാർജ്ജ് ഓഫീസർ മിനിമോൾ ടി.ജെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



Post a Comment

0 Comments