ആഘോഷമായി കണ്ണാറ സ്കൂളിലെ പ്രവേശനോത്സവം

കണ്ണാറ . ആട്ടവും പാട്ടും നാടൻ പാട്ടും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലെ പ്രവേശനോത്സവം അവിസ്മരണീയമായി. സ്കൂളിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ഇ.വി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ പ്രവേശനോത്സവം  ഉദ്ഘാടനം  ചെയ്തു.  സ്കൂൾ മാനേജർ വിൽസൻ ചെമ്പനാൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഭരണ സമിതി അംഗം എം.പി സാബു പുതിയ കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസ്പൻ  ഗ്രൂപ്പ് നവാഗതർക്ക്  സമ്മാനങ്ങൾ വിതരണം ചെയ്തു. പൂർവ്വ വിദ്യാർഥികളായ വി.എം. രാധാകൃഷ്ണൻ, എം. ബാലകൃഷ്ണൻ പഞ്ചായത്ത് അംഗങ്ങളായ സുശീല - രാജൻ, കെ.വി അനിത, ഹെഡ്മിസ്ട്രസ് മേഴ്സി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. പ്രമുഖ മിമിക്രി കലാകാരൻ ഷൈജൻ മണിയുടെ നാടൻ പാട്ടുകൾ കുട്ടികൾക്ക് ആനന്ദാനുഭവമായി. എല്ലാവർക്കും വിഭവ സമ്യദ്ധമായ സദ്യയും ഒരുക്കിയിരുന്നു.



Post a Comment

0 Comments