വഴുക്കുംപാറയിൽ സർവ്വീസ് റോഡിലെ കുഴിയിൽ കണ്ടെയ്‌നർ ലോറി താഴ്ന്നു


പട്ടിക്കാട്. ദേശീയപാത വഴുക്കുംപാറയിൽ സർവ്വീസ് റോഡിലെ കുഴിയിൽ കണ്ടെയ്‌നർ ലോറി താഴ്ന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. പാലക്കാട് ഭാഗത്ത് നിന്നും തൃശൂരിലേക്ക് വാഹനങ്ങൾ കടന്നുപോകുന്ന സർവ്വീസ് റോഡിലെ കുഴിയിലാണ് ലോറി താഴ്ന്നത്. ലോറി മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സർവ്വീസ് റോഡിലെ ടാറിങ് ഇളകി പോയിടത്ത് താൽക്കാലികമായി ടാറിങ് വേസ്റ്റ് ഇട്ട് നിർമ്മാണ കമ്പനി അടക്കുകയായിരുന്നു. ശക്തമായ മഴ 


ആരംഭിച്ചതോടെ ഇതെല്ലാം വീണ്ടും ഇളകിപ്പോയി. കുതിരാനിൽ നിന്നും തൃശൂർ ഭാഗത്തേക്കുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. എന്നാൽ വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാതെയാണ് വാഹനങ്ങളെ ഇതുവഴി കടത്തിവിടുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. താൽക്കാലികമായി കുഴിയടക്കുക മാത്രമാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്. സർവ്വീസ് റോഡ് റീടാങ് നടത്തിയെങ്കിൽ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരമാകൂ. കണ്ടെയ്‌നൽ ലോറി കുഴിയിൽ താഴ്ന്നതോടെ പ്രദേശത്ത് വലിയ ഗതാഗതക്കുരക്കാണ് ഉണ്ടായത്. പീച്ചി പോലീസ് സ്ഥലത്തെത്തി ഗതാഗത നിയന്ത്രണം ഏറ്റെടുത്തു.


Post a Comment

0 Comments