പട്ടിക്കാട്. വൃക്ഷത്തൈകൾ നടുന്നതു കൊണ്ടുമാത്രം പരിസ്ഥിതി സംരക്ഷണം ആകുന്നില്ല എന്നും അവയെ തുടർന്ന് പരിപാലിച്ച് വളർത്തിയെടുക്കുമ്പോഴാണ് പരിസ്ഥിതി സംരക്ഷണം പൂർണ്ണമാകുന്നത് എന്നും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വ ഹർത്താലിന്റ ഭാഗമായി നടക്കുന്ന ക്ലീനിംഗ്, കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ എന്നിവയുടെ പഞ്ചായത്ത് തല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സ്ൻ കെ.വി.അനിത അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ട്ർ റെജി വി.മാത്യു, സിഡിഎസ് ചെയർപേഴ്‌സൺ ഉഷ മോഹനൻ എന്നിവർ സംസാരിച്ചു.


0 Comments