വിലങ്ങന്നൂരിൽ കോൺഗ്രസ്സ് പ്രവർത്തക സംഗമം നടത്തി


വിലങ്ങന്നൂർ. താമര വെള്ളച്ചാൽ വിലങ്ങന്നൂർ  വാർഡുകളിലെ കോൺഗ്രസ് പ്രവർത്തകരുടെ സംയുക്ത സംഗമം പായ്ക്കണ്ടത്ത് പി.ടി തോമസ് നഗറിൽ നടത്തി. മുതിർന്ന കോൺഗ്രസ്സ് നേതാവ് എം.കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. ഒരു മനസ്സോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ട് മാത്രമേ പാർട്ടിക്ക് വിജയം നേടാൻ കഴിയൂ എന്ന പാഠമാണ് തൃക്കാക്കര നല്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഷൈജു കുരിയൻ അധ്യക്ഷത വഹിച്ചു. ജോർജ്ജ് പൊടിപ്പാറ മുഖ്യപ്രഭാഷണം നടത്തി. ശകുന്തള ഉണ്ണികൃഷ്ണൻ, ബി.എസ് എഡിസൻ , വിനോദ് തേനംപറമ്പിൽ, ബാബു പതിപ്പറമ്പിൽ ,ലിസ്സി ജോൺസൺ, സൂസി തോമസ്, കെ.വി ബിനു, ജോസ് ചുങ്കത്ത്, ടി.ബി ജയപ്രകാശ്, ജയചന്ദ്രൻ, കെ.സിചാക്കോ, കെ. കെ കുമാരൻ, ഷാജി പീറ്റർ, ആൽവിൻ എഡിസൺ, സുരേഷ് ബാബു, സുഗതകുമാർ, സിബിൻ, ശരത് കുമാർ, ജിനീഷ് മാത്യു, അജോഷ് ഗർവ്വാസിസ് തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments