കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ യുവജനതയ്ക്ക് വേണ്ടി നടത്തുന്ന സൗജന്യ പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ആർ.ആർ.ബി. ബാങ്കിങ്ങ് തുടങ്ങിയ മത്സര പരീക്ഷകൾക്ക് ഹോളിഡേ ബാച്ചിലേയ്ക്ക് സൗജന്യ പരിശീലനത്തിന് തൃശൂർ ജില്ലയിലെ സബ് സെന്ററുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തൃശൂർ സെന്റ് തോമസ് കോളേജ് ജൂബിലി ബ്ലോക്കിൽ പ്രവർത്തിക്കുന്ന എക്‌സൽ സ്റ്റഡി സെന്റർ, കേച്ചേരി തണൽ ചാരിറ്റബിൾ സ്റ്റഡി സെന്റർ എന്നീ ഉപകേന്ദ്രങ്ങളിലേയ്ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൊടുങ്ങല്ലൂർ സെന്റർ പ്രിൻസിപ്പൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ പരിശീലന കേന്ദ്രത്തിൽ നേരിട്ട് നൽകുകയോ തപാൽ മുഖേന അയക്കുകയോ ചെയ്യുക. അപേക്ഷ അയക്കേണ്ട മേൽവിലാസം: 1) കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്‌സ്, തണൽ ചാരിറ്റബിൾ സൊസൈറ്റി, കേച്ചേരി, പട്ടിക്കര, ചിറനെല്ലൂർ പി.ഒ, തൃശൂർ, ഫോൺ: 9747520181, 9048862981, 2) കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്‌സ്. എക്‌സൽ അക്കാദമി, ഡി.ബി.സി.എൽ.സി, ബിഷപ്പ് ഹൗസ്, കിഴക്കേകോട്ട തൃശൂർ, പിൻ680005, ഫോൺ: 9847276657


0 Comments