മണ്ണുത്തി. ഇഡിയെ ഉപയോഗിച്ച് നരേന്ദ്രമോദി സർക്കാർ രാഹുൽ ഗാന്ധിയെ വേട്ടയാടുന്നു എന്നാരോപിച്ച് നടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരവിമംഗലം പോസ്റ്റ് ഓഫീസിനു മുൻപിലേക്ക് മാർച്ച് നടത്തി. നടത്തറ സെന്ററിൽ നിന്നും ആരംഭിച്ച മാർച്ചിനെ തുടർന്ന് നടന്ന ഉപരോധ സമരം ഡിസിസി ജനറൽ സെക്രട്ടറി ടി എം രാജീവ് ഉദ്ഘാടനം നിർവഹിച്ചു. നടത്തറ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബിന്ദു കാട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. രാഹുൽ ഗാന്ധിയെയും കോൺഗ്രസ് പ്രസ്ഥാനത്തെയും രാജ്യാന്തരതലത്തിൽ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഭരണകൂടം നടത്തുന്ന നീക്കത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രക്ഷോഭങ്ങളുമായി വരും ദിവസങ്ങളിൽ രംഗത്തിറങ്ങണമെന്ന് അധ്യക്ഷപ്രസംഗത്തിൽ ബിന്ദു കാട്ടുങ്ങൽ പറഞ്ഞു. കോൺഗ്രസ് ഭാരവാഹികളായ ജിത്ത് ചാക്കോ, ബാബു കെ ടി, ഷേർലി മോഹൻ, പ്രിയ ഷാജു,രാജീവ് മരാത്ത് എന്നിവർ സംസാരിച്ചു.

.jpeg)
0 Comments