കണ്ണാറ എയുപി സ്‌കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു



കണ്ണാറ. ലോക ലഹരിവിരുദ്ധദിന വാരാചരണത്തിന്റെ ഭാഗമായി കണ്ണാറ എയുപി സ്‌കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂൾ മാനേജർ വിൽസൺ ചെമ്പനാൽ ക്ലാസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എക്‌സൈസ് സിവിൽ റേഞ്ച് ഓഫീസർ ശ്രീരാഗ് കെ.ആർ കുട്ടികളിൽ ലഹരി ഉപയോഗം വർധിക്കുന്നതിനെക്കുറിച്ചും അതിന്റെ ദോഷ ഫലങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. എസ്.എസ്.ജി മെംബർ എം.പി സാബു, ബാങ്ക് വൈസ് പ്രസിഡന്റ് തങ്കമണി ജോസ്, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ മോഹനദാസൻ, ലത കൃഷ്ണൻ കുട്ടി, എ.കെ.സുരേന്ദ്രൻ, ഷൈലജ വിജയകുമാർ, ഹെഡ്മിസ്ട്രസ്സ് മേഴ്‌സി വർഗ്ഗീസ് പി., എസ്ആർജി കൺവീനർ ചിത്രലേഖ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


Post a Comment

0 Comments