വ്യാപാരി വ്യവസായി സമിതി മണ്ണുത്തി ഏരിയ: വൈസ് പ്രസിഡന്റ് ബാബു കൊള്ളന്നൂർ, സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി


പട്ടിക്കാട്. വ്യാപാരി വ്യവസായി സമിതി മണ്ണുത്തി ഏരിയ കമ്മിറ്റിയിലേയ്ക്ക് പാണഞ്ചേരി യൂണിറ്റിൽ നിന്നും വൈസ് പ്രസിഡന്റായി ബാബു കൊള്ളന്നൂരും, സെക്രട്ടറിയായി രാജേന്ദ്രൻ മുല്ലപ്പിള്ളിയും തിരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റി അംഗങ്ങളായി കൃഷ്ണൻകുട്ടി, തോമസ് സാമുവേൽ, പി.പി സണ്ണി എന്നിവരാണ് ഏരിയ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ. വിവിധ യൂണിറ്റുകളിൽ നിന്നായി അമ്പതോളം പ്രതിനിധികൾ ഏരിയ കൺവെൻഷനിൽ പങ്കെടുത്തിരുന്നു.


Post a Comment

0 Comments