ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം) കീഴിൽ പീഡിയാട്രിഷനെ നിയമിക്കുന്നു


തൃശൂർ. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം) കീഴിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ പീഡിയാട്രിഷനെ നിയമിക്കുന്നു. യോഗ്യത: എംബിബിഎസ്, ഡിപ്ലോമ അല്ലെങ്കിൽ എം.ഡി ഇൻ പീഡിയാട്രിക്‌സ് ടി.സി.എം.സി രജിസ്‌ട്രേഷൻ(പെർമനന്റ്). പ്രായപരിധി 62 വയസ്(31-05-2022ന് 62 വയസ് കവിയരുത്). പ്രവൃത്തി പരിചയം അഭികാമ്യം.ശമ്പളം 65000 രൂപ. അപേക്ഷ സമർപ്പിക്കുമ്പോൾ ജനന തീയതി, രജിസ്‌ട്രേഷൻ, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും സമർപ്പിക്കണം. അപേക്ഷകൾ ജൂൺ 28ന് വൈകിട്ട് 5 മണിക്ക് മുൻപായി ആരോഗ്യകേരളം തൃശൂർ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ഇമെയിൽ: www.arogyakeralam.gov.in, ഫോൺ: 04872325824


Post a Comment

0 Comments