പട്ടിക്കാട്. ഹൈവേ ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പിന് സമീപം മാവിൻ തൈകൾ നട്ട് വ്യാപാരി വ്യവസായി സമിതി പരിസ്ഥിതി ദിനാചരണം നടത്തി. വാർഡ് മെമ്പർ ഷൈലജ വിജയകുമാർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് പി.പി സണ്ണി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബാബു കൊള്ളന്നൂർ, വൈസ് പ്രസിഡണ്ട് പി.വി തിലകൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നാരായണൻ, എബിൻ തുടങ്ങിയവർ പങ്കെടുത്തു.


0 Comments