പീച്ചി. ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാനോ അംഗങ്ങളുമായി ചർച്ച ചെയ്യാനോ കേന്ദ്ര ഗവൺമെന്റ് തയ്യാറാകുന്നില്ലെന്ന് സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ് കുമാർ പറഞ്ഞു. മലയോര മേഖല ഹർത്താലിന് മുന്നോടിയായി എൽഡിഎഫ് നടത്തിയ കാൽനട പ്രചാരണ ജാഥയുടെ സമാപന സമ്മേളനം വിലങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരിസ്ഥിതിക സംവേദ മേഖലകളിൽ വ്യാപാര സമുച്ചയൾ കെട്ടിടങ്ങൾ എന്നിവ പണിയുന്നതിനോ സ്വന്തം വീട്ടുവളപ്പിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച്
മാറ്റുന്നതിനോ ഈ മേഖലയിൽ അനുമതിയില്ല. മാത്രമല്ല പുതിയ ഒരാൾക്ക് ഈ മേഖലയിൽ സ്ഥലം വാങ്ങി വീട് പണിയുന്നതിനും അനുമതിയില്ല തുടങ്ങിയ നിയമങ്ങൾ മലയോര മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) പാണഞ്ചേരി മണ്ഡലം പ്രസിഡണ്ട് രാജു പാറപ്പുറം അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ എം ബാലകൃഷ്ണൻ, വൈസ് ക്യാപ്റ്റൻ സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി ജിനേഷ് പീച്ചി, ഇ. എം വർഗ്ഗീസ്, വി.സി സുജിത്ത്, തുടങ്ങിയവർ നേതൃത്വം നൽകി.



0 Comments