കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലും നടത്തി

പട്ടിക്കാട്. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും മർദ്ദിക്കുകയും ചെയ്തത് കേന്ദ്ര ഭരണകൂട ഭീകരത യാണെന്ന് ആരോപിച്ചും, സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ അരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി വെക്കണം എന്നാവശ്യപ്പെട്ടും  പാണഞ്ചേരി,  പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും  പ്രധാനമന്ത്രി  നരേന്ദ്രമോദിയുടെയും,  പിണറായി വിജയന്റെയും കോലം കത്തിക്കലും നടത്തി. കോൺഗ്രസ് പാർട്ടി ഓഫീസിൽ നിന്നും മാർച്ച് ആയാണ് പ്രതിഷേധക്കാർ പട്ടിക്കാട് സെന്ററിൽ എത്തി ഇരട്ട കോലം കത്തിച്ചത്. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്  കെ പി ചാക്കോച്ചൻ നേതൃത്വം നൽകി. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്  കെ സി അഭിലാഷ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ കോൺഗ്രസ് പ്രക്ഷോഭത്തിനിടെ  എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി ഉൾപ്പെടെയുള്ളവരെ  കൈയ്യേറ്റം ചെയ്ത ദില്ലി പോലീസ്  അതിക്രമവും, അരോപണ വിധേയനായ മുഖ്യമന്ത്രി  പിണറായി വിജയനെതിരെ പ്രതിപക്ഷം നടത്തുമ്പോൾ കറുത്ത മാസ്ക്കും , കറുത്ത ഷർട്ടും ധരിച്ച പൊതുജനങ്ങൾക്ക് എതിരെ നടക്കുന്ന പോലീസ് അതിക്രമവും കേന്ദ്ര - കേരള  ഭരണകൂട ഭീകരതയാണ് തുറന്നു കാണിക്കുന്നത് കെ സി അഭിലാഷ് കുറ്റപ്പെടുത്തി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ ബാബു തോമസ്, ഷിബു പോൾ, റോയ് തോമസ്, പ്രവീൺ രാജു, സി എസ് ശ്രീജു, ടി പി ജോൺ, വി ബി  ചന്ദ്രൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.



Post a Comment

0 Comments