പട്ടിക്കാട്. മാരായ്ക്കൽ ചാലാംപാടം മേഖലയിൽ വ്യാപക മോഷണം നടത്തുന്നതായി പരാതി. മുളങ്കുഴി ജോയിയുടെ വീട്ടിൽ നിന്നും 100 കിലോയോളം ജാതിക്കായ മോഷണം പോയി. പുകപ്പുരയിലെ ഡ്രയറിൽ നിന്ന് ജാതിക്കായ മോഷണം പോയ വിവരം ഇന്നലെ രാവിലെയാണ് വീട്ടുകാർ അറിഞ്ഞത്. ഉടനെ പോലീസിൽ വിവരമറിക്കുകയും ചെയ്തിട്ടുണ്ട്. 35,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ചില ദിവസങ്ങൾക്കു മുൻപ് സമീപത്തെ വടക്കേക്കര വീട്ടിൽ ജോർജിന്റെ 30 കിലോ റബ്ബർ ഷീറ്റും മോഷ്ടിക്കപ്പെട്ടിരുന്നു. പോലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. പ്രദേശത്ത് മോഷണം പതിവായി നടക്കുന്നതിനാൽ പോലീസിന്റെ നേതൃത്വത്തിൽ രാത്രി പെട്രോളിങ് ശക്തമാക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments