പട്ടിക്കാട്. ദേശീയപാത വഴുക്കുംപാറയിൽ ഇരുഭാഗങ്ങളിലെയും സർവീസ് റോഡുകളുടെ നിർമ്മാണം ആരംഭിച്ചു. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു. വഴുക്കുംപാറ മേൽപാതയുടെ ഇരുവശങ്ങളിലും ആണ് സർവീസ് റോഡ് നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി തെക്കുഭാഗത്തെ സർവീസ് റോഡിനുള്ള പാറ പൊട്ടിക്കുന്ന പണികൾ ആരംഭിച്ചു. വടക്കുഭാഗത്തെ സർവീസ് റോഡിന്റെ ഒരു ഭാഗം മേൽപ്പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ച് നീക്കിയിരുന്നു. ഇതിനെതിരെയായിരുന്നു പഞ്ചായത്ത് അംഗങ്ങളായ കെ പി ചാക്കോച്ചൻ, ബിജോയ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രതിഷേധവുമായി മുന്നോട്ട് വന്നത്. നിർമ്മാണ കമ്പനിയുടെ പണികൾ തടയുകയും ചെയ്തിരുന്നു. ഇതോടെ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ജില്ലാ കളക്ടർ ഹരിത വി. കുമാർ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ദേശീയപാത അധികൃതമായി ചർച്ചചെയ്യുകയും പ്രദേശത്ത് സർവീസ് റോഡ് നിർമ്മിക്കാൻ തീരുമാനമെടുക്കുകയും ആയിരുന്നു. സർവീസ് റോഡുകൾ രണ്ടും തുരങ്കമുഖം എത്തുന്നതിനു മുൻപായി പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന നിലയിലാണ് നിർമ്മാണം നടത്തുന്നത്.


0 Comments